Posted On
date_range Updated On
date_range റെയിൽവേ ഗേറ്റ് തകർത്ത കാറിനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
പാലക്കാട്: നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലെത്തിയ കാറിനെ ചരക്ക് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ലക്കിടി റെയിൽവേ സ്റ്റേഷനിലെ ലെവൽ ക്രോസ് 164 ലാണ് സംഭവം. പാമ്പാടിയിൽ നിന്നും വന്ന കാറാണ് നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് കയറിയത്. അതേസമയം തന്നെ ട്രെയിനും ട്രാക്കിലൂടെ വരുന്നുണ്ടായിരുന്നു. തെറിച്ചു വീണിടത്തു നിന്നും കാർ ഡ്രൈവർ ഒാടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.