കലോല്‍സവം: തിരുവാതിരയില്‍ കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍സ്

തിരുവനന്തപുരം: അപ്പീല്‍ ബാഹുല്യവും വൈകിത്തുടങ്ങലും മൂലം ഒരു രാവേറെ നീണ്ട മല്‍സരത്തിനൊടുവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിരയില്‍ കോഴിക്കോട് ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിന് ജയം. 13 അപ്പീലുകളടക്കം 27പേര്‍ മല്‍സരിച്ച തിരുവാതിര ചൊവ്വാഴ്ച രാത്രി  എഴരയോടെ തുടങ്ങി ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് അവസാനിച്ചത്.

കലോല്‍സവത്തിന്‍െറ രാണ്ടാം വേദിയായ പൂജപ്പുര മൈതാനിയില്‍ ഗ്രീന്‍ റൂമും ശുചിമുറിയും തയാറാക്കാത്തിനെ തുടര്‍ന്ന് മല്‍സരാര്‍ഥികള്‍ പരാതിപ്പെട്ടപ്പോഴാണ് സംഘാടകര്‍ ഉണ്‍ന്നത്. ഇതുമൂലം മല്‍സരം തുടങ്ങാന്‍ വൈകി. പിന്നീട് കൂട്ട അപ്പീലുകളും എത്തിയതോടെ മല്‍സരം പാതിരാവിലേക്ക് നീണ്ടു. മറ്റു മല്‍സരങ്ങളില്‍ പങ്കെടുക്കുകയായിരുന്ന ചില കുട്ടികളൊക്കെ അവസാന നിമിഷം ഓടിയത്തെിയാണ് സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മികച്ച നിലവാരം പുലര്‍ത്തിയ മല്‍സരത്തില്‍ ഇരുപതു പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് സെന്‍റ് ജോസഫ് ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ് .എസിലെ ജ്യോതി മിനുവും സംഘവും ഒന്നാമതത്തെിയപ്പോള്‍, കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിലെ കെ. അഞ്ജനയും സംഘവും രണ്ടാംസ്ഥാനവും, കോട്ടയം ലാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ സ്വാതി സന്തോഷും സംഘവും മൂന്നാം സ്ഥാനവും നേടി. പ്രശസ്ത നൃത്താധ്യാപകരായ ഡോ. ദ്രൗപതി എസ്.നായര്‍, പി.ആര്‍ വിജയകുമാരിയമ്മ, സുവര്‍ണ്ണ ചന്ദ്രോത്ത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.