മെഡി. പ്രവേശപരീക്ഷ: വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങള്‍ നീക്കണം –ന്യൂനപക്ഷ കമീഷന്‍

മലപ്പുറം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ സുതാര്യമാക്കുന്നതിന്‍െറയും സുരക്ഷയുടെയും ഭാഗമായി പരിശോധന കര്‍ശനമാക്കുകയാണ് വേണ്ടത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും മതാചാരങ്ങള്‍ പുലര്‍ത്താനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ശിരോവസ്ത്രത്തിനും മറ്റുമുള്ള നിയന്ത്രണം. ഇക്കാര്യം പുന$പരിശോധിക്കാന്‍ സി.ബി.എസ്.ഇ തയാറാകണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര ന്യൂനപക്ഷ കമീഷനും ഇടപെടണമെന്നും കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ.പി. മറിയുമ്മ, അഡ്വ. വി.വി. ജോഷി എന്നിവര്‍ ആവശ്യപ്പെട്ടു. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.