തിരുനെല്ലി: അക്ഷരം മുറ്റം ചവിട്ടേണ്ട ചെറുപ്രായത്തിലേ അരക്കു താഴെ തളര്‍ന്ന് വീടിന്‍െറ ഇരുട്ടുമുറിയില്‍ വര്‍ഷങ്ങളായി ജീവിതം തള്ളിനീക്കുകയാണ് മനു. ദുര്‍ഘടസന്ധിയില്‍ താങ്ങും തണലുമാകേണ്ട അമ്മ രണ്ടു വര്‍ഷം മുമ്പ് മരിച്ചു. പിതാവ് എവിടെയുണ്ടെന്ന് ഈ 13കാരനറിയില്ല. പഴകി ദ്രവിച്ചു വീഴാറായ വീട്ടിനുള്ളില്‍ മനുവിന് ആശ്രയം മൂന്നു സഹോദരിമാരാണ്. ഇവര്‍ പഠനം പോലും ഉപേക്ഷിച്ച് ഏകസഹോദരന് കൂട്ടിരിക്കുന്നു. രണ്ടു വര്‍ഷത്തോളമായി ചികിത്സയോ മരുന്നോ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത ചേച്ചിമാരുടെ കണ്‍മുന്നില്‍ ഇഴഞ്ഞു നീന്തുകയാണ് മനു.
തിരുനെല്ലി ചെമ്പകമൂലയിലാണ് കരളലിയിക്കുന്ന ഈ ദുരിതദൃശ്യങ്ങള്‍. സഹോദരിമാരായ മഞ്ജുഷ, മഞ്ജുള, സുശീല എന്നിവരാണ് മനുവിനെ സംരക്ഷിക്കുന്നത്. ഇതില്‍ എട്ടാം ക്ളാസിലും ഒമ്പതാം ക്ളാസിലും പഠിച്ചിരുന്ന രണ്ടു സഹോദരിമാരും പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയിത്തുടങ്ങി. ഏഴാം ക്ളാസില്‍ പഠിക്കുന്ന ഇളയ സഹോദരിക്ക് മാറിയിടാന്‍ വസ്ത്രം പോലുമില്ല. ദ്രവിച്ചു വീഴാറായ വീട്ടില്‍ ഇവര്‍ ഭയന്ന് അന്തിയുറങ്ങാറില്ല. കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരമത്തെുന്ന സഹോദരിമാര്‍ സമീപ വീടുകളിലേക്ക് സഹോദരനെ ചുമലിലേറ്റിയാണ് കൊണ്ടുപോകുന്നത്. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കക്കൂസില്ലാത്തതിനാല്‍ അടുത്തുള്ള കാപ്പിത്തോട്ടങ്ങളാണ് ആശ്രയം.
ഇങ്ങനെ ചില മനുഷ്യജന്മങ്ങള്‍ ചെമ്പകമൂലയില്‍ ജീവിക്കുന്നുവെന്ന് ജനപ്രതിനിധികള്‍ക്കോ പ്രമോട്ടര്‍ക്കോ അറിയില്ല. സഹോദരന് വീല്‍ചെയര്‍ ഉണ്ടെങ്കിലും വീല്‍ ചെയറിലിരുത്തി പ്രധാന റോഡിലത്തെിക്കാന്‍ ഇവര്‍ക്കൊരു വഴിയില്ല. ഗതാഗത യോഗ്യമായ വഴിക്ക് പഞ്ചായത്തോ ട്രൈബല്‍ അധികൃതരോ തയാറാകുന്നില്ളെന്നും ഇവര്‍ പറയുന്നു. 146 കോടിയുടെ ഗോത്ര പാക്കേജിലും ഈ കുടുംബം ഉള്‍പ്പെട്ടിട്ടില്ല. കുറെക്കാലം മൂന്നു സഹോദരിമാരും മനുവിന് കൂട്ടായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. ബന്ധപ്പെട്ട വകുപ്പധികാരികള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതി വന്നപ്പോള്‍ സഹോദരനെ കൂട്ടി കോളനിയിലേക്ക് മടങ്ങി. നാലുപേര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പ്രായമായിട്ടില്ലാത്തതിനാല്‍ രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കുന്നില്ളെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.