കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷഫോറം വിതരണം വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് മദ്റസാഅധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കും. ഫോറം പൂരിപ്പിച്ചും ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. ഫെബ്രുവരി എട്ട് വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
ഹജ്ജ് അപേക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷക്കൊപ്പം ലഭിക്കും. അപേക്ഷകള്‍ ഹജ്ജ് ട്രെയിനര്‍മാരുടെ സഹായത്തോടെ പൂരിപ്പിക്കാം. ഇതിനായി വനിതകള്‍ ഉള്‍പ്പെടെ 310 പേരെ നിയോഗിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു സെറ്റ് അപേക്ഷയും ഒരു ഫോട്ടോയും മാത്രമേ ആവശ്യമുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഇത്തവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതി.
ഹജ്ജ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി ബുധനാഴ്ച അക്ഷയകേന്ദ്രങ്ങളുടെ യോഗം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു. കലക്ടര്‍ ടി. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.