ചാവശ്ശേരിയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

മട്ടന്നൂര്‍ (കണ്ണൂര്‍): മട്ടന്നൂരിനടുത്ത ചാവശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടത്തെി. ചാവശ്ശേരി കോട്ടപ്പുറം വീട്ടില്‍ എം. രാജീവന്‍ (43), ഭാര്യ തില്ലങ്കേരി സ്വദേശിനി കെ.പി. ചിത്രലേഖ (34), മകന്‍ അമല്‍രാജ് (14) എന്നിവരാണ് മരിച്ചത്. അവശ നിലയില്‍ കണ്ടത്തെിയ മകള്‍ അമിതരാജ് (12) കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ മാമാനം ക്ഷേത്രത്തിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുടുംബത്തെ തൊട്ടടുത്ത പറമ്പിലാണ് അവശനിലയില്‍ കണ്ടത്തെിയത്. സ്ഥലത്ത് വിഷക്കുപ്പി, ഐസ്ക്രീം എന്നിവയുണ്ടായിരുന്നു. അമിതരാജ് ബഹളംവെച്ച് ഓടിയത്തെിയപ്പോഴാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മൂവരും മരിക്കുകയായിരുന്നു. കടബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നു. രാജീവന്‍െറ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച മൃതദേഹങ്ങള്‍ സംസ്കരിക്കും.
കോണ്‍ഗ്രസ് കീഴൂര്‍-ചാവശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയായ രാജീവന്‍ ഇരിട്ടി അണ്‍ എംപ്ളോയീസ് സൊസൈറ്റി ജീവനക്കാരനാണ്. ചാവശ്ശേരി സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറാണ് ചിത്രലേഖ. അമല്‍രാജും അമിതരാജും ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍.
പരേതനായ കോട്ടപ്പുറം ബാലന്‍ നായരുടെയും ദേവിയുടെയും മകനാണ് രാജീവന്‍. സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്.
കുഞ്ഞിരാമന്‍ നമ്പ്യാര്‍-സരസ്വതി ദമ്പതികളുടെ മകളാണ് ചിത്രലേഖ. സഹോദരങ്ങള്‍: വിജേഷ്, രാജേഷ്, മനോജ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.