Posted On
date_range Updated On
date_range ഗുലാം അലി സംസ്ഥാന അതിഥി
തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിഖ്യാത പാക് ഗസൽ ഗായകൻ ഗുലാം അലി സംസ്ഥാന സർക്കാറിെൻറ അതിഥിയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘സ്വരലയ’ നടത്തുന്ന സംഗീത പരിപാടിക്കായാണ് ഗുലാം അലി കേരളത്തിലെത്തുന്നത്. ജനുവരി 15 ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് ഗുലാം അലിയുടെ പരിപാടി. ഇവിടങ്ങളിൽ പൗര സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
അതേസമയം ഗുലാം അലി പാടുന്ന സ്ഥലങ്ങളിലേക്ക് പ്രതിഷേധപ്രകടനം നടത്തുമെന്നും പരിപാടി തടയുമെന്നും ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ഗുലാം അലിയുടെ ഗസൽ കച്ചേരി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.