തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഒരുക്കം പൂര്‍ത്തിയായി

പന്തളം: ശബരിമല ശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര  ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പന്തളം പുത്തന്‍മേട തിരുമുറ്റത്തുനിന്ന് പുറപ്പെടുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായി.  രാവിലെ 6.15ന് തിരുവാഭരണങ്ങള്‍ കൊട്ടാരംവക കൈപ്പുഴ ക്ഷേത്രത്തിലെ മേല്‍ശാന്തി ചെങ്കിലാത്ത് ഇല്ലത്ത് കേശവന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ ശുദ്ധിവരുത്തും.

തുടര്‍ന്ന് തിരുവാഭരണ പട്ടിക ദേവസ്വം അധികൃതരെ ബോധ്യപ്പെടുത്തി പേടകങ്ങള്‍ അടക്കും. പുത്തന്‍മേട തിരുമുറ്റത്തു പുണ്യാഹം തളിച്ചു ശുദ്ധിവരുത്തി പ്രത്യേകം തയാറാക്കിയ പൂപ്പന്തലില്‍ 7.30ന് തിരുവാഭരണം ഉള്‍പ്പെടെയുള്ള പേടകങ്ങള്‍ ദര്‍ശനത്തിന് സജ്ജമാക്കും. ഉച്ചക്ക് 12.30വരെയാണ് ദര്‍ശനം. തിരുവാഭരണപേടകം തുറന്ന് ദര്‍ശനം ഉണ്ടാകില്ല. 12.30ന് ദര്‍ശനം അവസാനിപ്പിക്കും.

വലിയകോയിക്കല്‍ മേല്‍ശാന്തി ചെങ്ങന്നൂര്‍ നീലിമന ഇല്ലത്ത് എന്‍. ഈശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കര്‍പ്പൂരദീപം തെളിച്ച് നീരാഞ്ജനവും ഉഴിഞ്ഞ ശേഷം ആഭരണങ്ങളുടെ പട്ടികയും താക്കോലും നിയുക്തരായിട്ടുള്ള ബന്ധുക്കള്‍ ദേവസ്വം അധികാരികള്‍ക്കു കൈമാറും. ഒരു മണിക്ക് ബന്ധുജനങ്ങള്‍ തിരുവാഭരണപേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ ശിരസ്സിലേറ്റിക്കൊടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.