കാര്‍ മറിഞ്ഞു അഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: പോത്തന്‍കോടിനു സമീപം ചിട്ടിക്കരയിൽ കാര്‍ പാറക്കുളത്തിലേക്ക്  മറിഞ്ഞ് അഛനും മകനും മരിച്ചു. പോത്തൻകോട് അയണിമൂട് സ്വദേശി വേണു, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് അപകടം. സംഭവം ആത്മഹത്യയാണെന്ന് സംശയമുണ്ട്.

വേഗത കുറഞ്ഞു വന്ന കാർ 70 അടി ആഴമുള്ള പാറമടയിലേക്ക് മന:പൂർവം ഒാടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലിസിനോട് വ്യക്തമാക്കി. പ്രണയബന്ധത്തെ ചൊല്ലി അഖിലും അഛനും രാവിലെ വഴക്കുണ്ടായിരുന്നു. പിന്നിട് ബന്ധു വിട്ടീലേക്ക് എന്ന് പറഞ്ഞാണ് മകനെയും കൂട്ടി കാറിൽ യാത്ര തിരിച്ചത്.

ലോട്ടറി വകുപ്പ് ജീവനക്കാരനാണ് വേണു.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.