‘മാധ്യമം’ വാര്‍ത്ത തുണയായി; രമണിയമ്മയെത്തേടി കനിവിന്‍െറ കരങ്ങളുമായി വാട്സ്ആപ് ഗ്രൂപ്

മുക്കം: വൃക്കരോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന മുക്കം മണാശ്ശേരിയില്‍ കീഴ്ത്താണിങ്കാട്ട് വീട്ടില്‍ രമണിയമ്മയെത്തേടി സഹായഹസ്തമത്തെി. ചേന്ദമംഗലൂരിലെ വാട്സ്ആപ് കൂട്ടായ്മയായ ‘സ്വന്തം ചേന്ദമംഗലൂര്‍’ എന്ന ഗ്രൂപ്പാണ് ആദ്യ സഹായവുമായി എത്തിയത്. ‘മാധ്യമം’ ജനുവരി 9ന് പ്രസിദ്ധീകരിച്ച ‘വൃക്കരോഗം: രമണിയന്മ കനിവിന്‍െറ കരങ്ങള്‍ തേടുന്നു’ എന്ന വാര്‍ത്ത കണ്ട് 1,11,600 രൂപയാണ് ഇവര്‍ ആദ്യഘട്ടത്തില്‍ പിരിച്ചെടുത്തത്. ചേന്ദമംഗലൂരിലെ സാധാരണക്കാരും പ്രമുഖരുമുള്‍പ്പെടെ 100 പേരുള്ള  വാട്സ്ആപ് ഗ്രൂപ് വാര്‍ത്തവന്ന് ആദ്യ നാലുമണിക്കൂറിനുള്ളിലാണ് ഇത്രയും തുക കണ്ടത്തെിയത്.

സിദ്ദീഖ് ചേന്ദമംഗലൂരാണ് വാട്സ്ആപ് കൂട്ടായ്മയുണ്ടാക്കിയത്. ആദ്യഘട്ട സഹായം രമണി ചികിത്സാസഹായ കമ്മിറ്റി രക്ഷാധികാരിയും മുക്കം മുനിസിപ്പല്‍ ചെയര്‍മാനുമായ വി.കുഞ്ഞന്‍ മാസ്റ്ററുടെയും ‘മാധ്യമം’ മുക്കം ലേഖകന്‍െറയും സാന്നിധ്യത്തില്‍ വൈകാതെ കൈമാറുമെന്ന് സിദ്ദീക്ക് ചേന്ദമംഗലൂര്‍ അറിയിച്ചു. തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്നും രമണിയമ്മയെ സഹായിക്കാന്‍ വിദേശത്തുള്ളവര്‍ ഗ്രൂപ് വഴി ആഗ്രഹം പ്രകടപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗം മൂര്‍ച്ഛിച്ച് വൃക്ക പൂര്‍ണമായും ചുരുങ്ങിപ്പോയ നിലയിലാണിവര്‍. 35,000 രൂപയാണ് രമണിയമ്മയുടെ ചികിത്സക്കായി നിര്‍ധന കുടുംബത്തിന് ഒരുമാസം വേണ്ടിവരുന്നത്. കൃത്യമായ ചികിത്സനല്‍കിയാല്‍ ജീവന്‍ നിലനിര്‍ത്താം എന്ന സ്ഥിതിയാണ്. കുടുംബത്തെ സഹായിക്കാനായി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, വാര്‍ഡംഗം ശ്രീദേവി ഇരട്ടങ്ങല്‍ എന്നിവരുടെ രക്ഷാധികാരത്തില്‍ മണാശ്ശേരി ആന്ധ്ര ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. Ac. No. 210110100001927, IFSC.ANDB 0002101, ഫോണ്‍: 974507489.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.