വാട്സ്ആപ് കൂട്ടായ്മ തുണയായി; ആശുപത്രിക്കള്ളന്‍ പിടിയില്‍

കോഴിക്കോട്: ആശുപത്രിയില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കള്ളന്‍ വാട്സ്ആപ് കൂട്ടായ്മയുടെ സഹായത്താല്‍ പിടിയില്‍. എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി എം.കെ. അലവിയുടെ രണ്ടരലക്ഷം രൂപയും 10 പവന്‍െറ ആഭരണങ്ങളുമാണ് കവര്‍ന്നത്. സംഭവത്തില്‍ മുക്കം കാരശ്ശേരി മുരിങ്ങംപുറായി ഒറ്റപിലാക്കല്‍ ഒ.പി. മുജീബ് റഹ്മാനെ (39) നടക്കാവ് സി.ഐ പ്രകാശന്‍ പടന്നയില്‍ അറസ്റ്റ് ചെയ്തു.

സംഭവമറിഞ്ഞ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അലവിയുടെ മകന്‍ നിയാസ്മോനു, മോഷണവിവരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്തതോടെ നാട്ടുകാര്‍ തിരച്ചറിഞ്ഞതോടെയാണ് പ്രതി പിടിയിലായത്. ആശുപത്രിയിലെ സി.സി.ടി.വി കാമറാ ദൃശ്യത്തിലെ പ്രതിയുടെ ചിത്രം സഹിതം അന്വേഷണ ഉദ്യോഗസ്ഥന്‍െറയും ബന്ധുക്കളുടെയും ഫോണ്‍നമ്പര്‍ സഹിതമായിരുന്നു പോസ്റ്റ്. ഇത് മുക്കത്തെ ചെറുപ്പക്കാരുടെ പന്തുകളി കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിലും പ്രചരിപ്പിച്ചു. അതോടെ മോഷ്ടാവിനെ പരിചയമുള്ളവര്‍ അയാളുടെ വീടുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു.
ഇതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വീട്ടിലത്തെി പ്രതിയെ അറസ്റ്റ് ചെയതു.

ആഭരണവും പണവും ഇയാളില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അലവി  ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പണവും ആഭരണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.അലവി ബാത്ത്റൂമില്‍ പോയ സമയത്തായിരുന്നു മോഷണം. റൂമില്‍ ആളില്ളെന്ന് ഉറപ്പുവരുത്തിയശേഷം കള്ളന്‍ പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ആശുപത്രിയിലും പരിസരത്തും നിരീക്ഷണം നടത്തിയശേഷം ചാരിയിട്ട വാതിലുകള്‍ തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. ആശുപത്രികളില്‍ മോഷണം നടത്തിയതിന് രണ്ടു കേസുകള്‍ നിലവിലുള്ള പ്രതി നിരവധി മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.