പ്രവാസിവകുപ്പ്: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം: പ്രവാസിവകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള നീക്കം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യം മാനിച്ചാണ് 2004ല്‍ യു.പി.എ സര്‍ക്കാര്‍ പ്രവാസി വകുപ്പിന് രൂപം നല്‍കിയത്. പ്രവാസി ഭാരതീയ ദിവസ് വേണ്ടെന്നുവെച്ച നടപടിയും പുന$പരിശോധിക്കണം. നിതാഖാത് പോലുള്ള സ്വദേശിവത്കരണ പരിപാടികള്‍ കര്‍ശനമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ പ്രവാസി വകുപ്പ് നിര്‍ത്തലാക്കുന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകുമെന്നും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.