Posted On
date_range Updated On
date_range സുകുമാരൻ നായരെ പിന്തുണച്ച് ചെന്നിത്തല
ചങ്ങനാശ്ശേരി: കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും എൻ.എസ്.എസിനെ കണ്ണുരുട്ടി പേടിപ്പിക്കുകയോ കാവി പുതപ്പിക്കുകയോ ചെയ്യേണ്ടെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവന കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എൻ.എസ്.എസിന്‍റെ മതേതരമുഖം വിളിച്ചറിയിക്കാൻ ആ ഒരൊറ്റ പ്രസ്താവന മതി. എൻ.എസ്.എസ് ഒരു തീരുമാനമെടുക്കുമ്പോൾ അത് മറ്റു മതവിഭാഗങ്ങളുടെ ക്ഷോഭത്തിന് ഇരയാക്കരുതെന്ന് സംഘടനയുടെ ഭരണഘടനയിൽ എഴുതിവെച്ച മന്നത്ത് പത്മനാഭനാണ് കേരളം കണ്ട ഏറ്റവും വലിയ മതേതരവാദി എന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
എൻ.എസ്.എസ് തുടർന്ന് വരുന്ന നിലപാടിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.