വാഗമണ്‍ സിമി ക്യാമ്പ്: എന്‍.ഐ.എ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസിൽ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലുള്ള പ്രതികളായ ഉത്തര്‍പ്രദേശ് സ്വദേശി വാസിഖ് ബില്ല, അഹ് മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി എന്നിവരെ ഉള്‍പ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 38 പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ വിചാരണ നടപടികൾ അടുത്ത് തന്നെ ആരംഭിക്കും.

2007 ഡിസംബറില്‍ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍ പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 ന് മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.പി.കൃഷ്ണകുമാര്‍ കൈമാറിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു 37 പ്രതികള്‍ക്കെതിരെ മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചത്.2009 ഡിസംബര്‍ 24 നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റടെുത്തത്. ക്യാമ്പ് നടത്തുന്നതിന് പ്രതികള്‍ 2007 നവംബറില്‍ ഗൂഢാലോചന നടത്തുകയും 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ തങ്ങള്‍ പാറയില്‍ സായുധ ക്യാമ്പ് നടത്തുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.