വള്ളിക്കുന്ന്: ഒരു കാലത്ത് മദ്യത്തിന് അടിമയായിരുന്ന 1,500 ഓളം പേര്‍ മദ്യമില്ലാതെ പുതുവത്സരം ആഘോഷിച്ച് മാതൃകയായി. ആല്‍കഹോളിക്സ് അനോനിമസ് എന്ന അന്തര്‍ദേശീയ അനൗപചാരിക കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ് ഇവരെ മാറി ചിന്തിപ്പിച്ചത്.മദ്യത്തിനടിമയായ രണ്ട് വ്യക്തികളാണ് 1953ല്‍ ആല്‍കഹോളിക്സ് അനോനിമസ് എന്ന കൂട്ടായ്മക്ക് രൂപം കൊടുത്തത്. 180 ഓളം രാജ്യങ്ങളിലേക്ക് ഈ കൂട്ടായ്മ വളര്‍ന്നു. മദ്യം ഉപയോഗിക്കുന്ന നിരവധി പേരെ നേര്‍വഴിക്ക് നടത്തിക്കാന്‍ കൂട്ടായ്മക്ക് സാധിച്ചു. മാത്രമല്ല അമിത മദ്യപാനികളെ കണ്ടത്തെി മദ്യപാനം നിര്‍ത്തിക്കാനാവശ്യമായ നടപടികളുമെടുക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ക്ളാസുകളിലൂടെ മദ്യത്തിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ പ്രേരിപ്പിക്കുന്നു.കൂട്ടായ്മയിലൂടെ പുതു ജീവിതത്തിലേക്ക് വന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 1500 ഓളം പേരാണ് കഴിഞ്ഞ ദിവസം പുതുവത്സരം ആഘോഷിക്കാന്‍ ഒത്തുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.