കൊച്ചി: സോളാര്‍ കമീഷനെ വിമര്‍ശിച്ച യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോട് ഈമാസം ഒമ്പതിനകം വിശദീകരണം നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. കമീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ളെന്നും ഉള്‍പ്പെടെ പരാമര്‍ശങ്ങളത്തെുടര്‍ന്ന് തങ്കച്ചനും കമീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടോയെന്ന് ആരാഞ്ഞ് സര്‍ക്കാറിനും കമീഷന്‍ സ്വമേധായ നോട്ടീസ് അയച്ചിരുന്നു.
അതേസമയം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് തിങ്കളാഴ്ച ഹാജരായില്ല. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഹാജരാകാനാവില്ളെന്നായിരുന്നു വിശദീകരണം. സിദ്ദീഖും സരിതയും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചിരുന്നതായി ഫോണ്‍വിളികളുടെ രേഖകളില്‍ വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് മൊഴിയെടുക്കുന്നതിനാണ് സിദ്ദീഖിനോട് ഹാജരാകാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. രണ്ടിന് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത് കുമാറിനെ കമീഷന്‍ വിസ്തരിക്കും. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് 20 ലക്ഷം നല്‍കിയെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിസ്താരം. എട്ടിന് സരിത എസ്. നായരുടെ ക്രോസ് വിസ്താരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.