Posted On
date_range Updated On
date_range ജെ.എസ്.എസ് വിട്ടവരെല്ലാം തിരികെ വരണം –ഗൗരിയമ്മ
ആലപ്പുഴ: ജെ.എസ്.എസ് വിട്ടുപോയവരെല്ലാം തിരികെ വരണമെന്ന് കെ.ആര്‍. ഗൗരിയമ്മ. ചാത്തനാട്ടെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഗൗരിയമ്മ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിച്ച് വരാന്‍ രാജന്‍ബാബുവിനോടും ഗൗരിയമ്മ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് സി.പി.എമ്മിനോട് ആവശ്യപ്പെടാനും ജെ.എസ്.എസ് തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ചേര്‍ന്ന ജെ.എസ്.എസ് നിര്‍വാഹക സമിതി രാജന്‍ ബാബുവിന്‍െറ മടങ്ങിവരവ് ചര്‍ച്ച ചെയ്തു. ചേര്‍ത്തല, അരൂര്‍ സീറ്റുകളില്‍ ഒന്നാകും ആവശ്യപ്പെടുക. കായംകുളം സീറ്റും ചോദിക്കും. ഡല്‍ഹിയില്‍നിന്നും മടങ്ങി വന്നശേഷം പിണറായി വിജയന്‍ ചര്‍ച്ചക്കത്തെുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.