കലാപത്തിനുമുമ്പുള്ള നില മാറാട് പ്രദേശത്ത് കൈവരിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: കലാപത്തിനുമുമ്പ് ഉണ്ടായിരുന്ന സാധാരണനില വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മാറാട് ദേശത്ത്  കൈവരിക്കാനായിട്ടില്ളെന്ന് സര്‍ക്കാര്‍  ഹൈകോടതിയില്‍.  
ഇപ്പോഴും പൊലീസിന്‍െറ സൂക്ഷ്മനിരീക്ഷണത്തിലാണ് ഈ പ്രദേശം. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രണ്ടാം മാറാട് കേസിലെ 21 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിന്മേല്‍ നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാമൂഹികാന്തരീക്ഷം കണക്കിലെടുത്ത് ഹരജിക്കാര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് വിശദീകരണപത്രികയില്‍ പറയുന്നു. പ്രദേശത്ത് സാമുദായികധ്രുവീകരണം നിലനില്‍ക്കുന്നതായും വൈകാരിക പ്രതികരണം ഉണ്ടാകാനുള്ള സാധ്യത നീങ്ങിയിട്ടില്ളെന്നും വിശദീകരണപത്രികയില്‍ പറയുന്നു. നിരവധിതവണ സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും പൂര്‍ണമായും സാധാരണഗതിയിലേക്ക് മാറിയിട്ടില്ല. പ്രദേശിക ക്ളബിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കലാപത്തിലേക്ക് വഴിമാറിയത്. അന്നത്തെ അവസ്ഥയുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ പരോക്ഷമായെങ്കിലും നിലനില്‍ക്കുകയാണ്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനത്തെുടര്‍ന്ന് കേസിലെ ഒരു പ്രതി പ്രദേശത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം സംഘടിച്ചത്തെിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, വി.എച്ച്.പി, ആര്‍.എസ്.എസ് നേതൃത്വത്തില്‍ പ്രദേശത്തുനിന്ന് മൂന്നുസീറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.