തകഴി സാഹിത്യപുരസ്കാരം സി.രാധാകൃഷ്ണന്

തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി 2016ലെ തകഴി സാഹിത്യപുരസ്കാരത്തിന് സി.രാധാകൃഷ്ണന്‍ അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും പ്രഫ.ടോണി മാത്യു, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.

നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍, ഉപന്യാസകാരന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് സി.രാധാകൃഷ്ണന്‍ . തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖംതന്നെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.