കൊച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹരജികളിലെ വിശദ വാദം ഹൈകോടതിയില്‍ ഇന്ന് ആരംഭിക്കും. സി.ബി.ഐ ഉള്‍പ്പെടെ നല്‍കിയ റിവിഷന്‍ ഹരജി അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ഹരജിയിലെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ജസ്റ്റിസ് പി. ഉബൈദിന്‍െറ ബെഞ്ചില്‍ കേസ് പരിഗണനക്കത്തെുന്നത്.
ഫെബ്രുവരി അവസാനവാരം കേസ് കേള്‍ക്കാമെന്നാണ് സര്‍ക്കാറിന്‍െറ ഹരജിയില്‍ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നത്. പിണറായി വിജയനുള്‍പ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണോയെന്ന് ഹരജി പരിഗണിക്കവേ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതാണ് ലാവലിന്‍ ഇടപാട്. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായ മറ്റു പ്രതികള്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കുറ്റവിമുക്തരാക്കി ഉത്തരവിട്ടെന്നായിരുന്നു സര്‍ക്കാറിന്‍െയും സി.ബി.ഐയുടെയും വാദം.
കേസുമായി ബന്ധപ്പെട്ട വസ്തുതകളുടെ ആദ്യവായനയില്‍ സര്‍ക്കാറും സി.ബി.ഐയും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കരുതുന്നതായും കോടതി നിരീക്ഷിച്ചിരുന്നു. പള്ളിവാസല്‍, ചെങ്ങളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാതെ 374.5 കോടിയുടെ കരാറില്‍ ഏര്‍പ്പെടുകയും കെ.എസ്.ഇ.ബിക്കും സര്‍ക്കാറിനും വന്‍ നഷ്ടം ഉണ്ടാക്കുകയും ചെയ്തെന്നാണ് സി.ബി.ഐയുടെ റിവിഷന്‍ ഹരജിയില്‍ പറയുന്നത്.
ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാറും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
മന്ത്രിയായിരുന്ന പിണറായി ഉള്‍പ്പെട്ട ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ളെന്ന് വ്യക്തമാക്കിയാണ് പ്രതികളെ കുറ്റവിമുക്തരാക്കി 2013ല്‍ സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്.
സി.ബി.ഐ കോടതി ഉത്തരവിനെതിരെ സി.ബി.ഐയും ടി.പി. നന്ദകുമാറും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനുമടക്കമുള്ളവരാണ് ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.