വേനല്‍ കടുത്തു; കണ്ണൂരിലും കോഴിക്കോട്ടും റെക്കോഡ് താപനില

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ഉരുകി സംസ്ഥാനം, കണ്ണൂരില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 38 ഡിഗ്രിക്കുമേല്‍ ചൂട്. കോഴിക്കോട്ടും പാലക്കാട്ടും കൊല്ലത്തും തൃശൂരിലും 37 ഡിഗ്രിയാണ് താപനില. അസഹനീയമാംവിധം ചൂട് കൂടിയതോടെ പകല്‍ നേരങ്ങളില്‍ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മാര്‍ച്ച് അവസാനം വരെ സ്ഥിതിയില്‍ വ്യത്യാസമുണ്ടാകില്ളെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
36.4 ശതമാനം ചൂടാണ് ശരാശരി  ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 36.8 ലേക്ക് ഉയര്‍ന്നിരുന്നു. ഇക്കുറിയിത് 38 കടന്നു. സമുദ്ര താപനിലയെ വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ വിലയിരുത്തല്‍. പസഫിക് സമുദ്രത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇതിന്‍െറ ഫലമായി  ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നുള്ള കാറ്റില്‍ നീരാവി കുറയും. ഈ വരണ്ട കാറ്റാണ് ചൂട് കൂടുന്നതിന് കാരണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് 37.6 ഡിഗ്രി വരെ ചൂടുയര്‍ന്നു. 45 വര്‍ഷം മുമ്പ് മാത്രമാണ് ഇത്രയധികം ചൂട് കോഴിക്കോട് അനുഭവപ്പെട്ടത്.
37.2 ഡ്രിഗ്രിയായിരുന്നു അന്നത്തെ ചൂട്. കണ്ണൂരില്‍ 2004ല്‍ റിപ്പോര്‍ട്ട് ചെയ്ത 37.6 ഡിഗ്രി സെല്‍ഷ്യസിന്‍െറ റെക്കോഡാണ് കഴിഞ്ഞ ദിവസം തിരുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. പുനലൂരില്‍ 42 മില്ലീ മീറ്ററും ആലപ്പുഴ 23 മില്ലീമീറ്ററുമാണ് മഴ ലഭിച്ചത്. 2016 ജനുവരിക്കുശേഷം സംസ്ഥാനത്ത് ഇതുവരെ 344 മില്ലീമീറ്റര്‍ മഴ കിട്ടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കൂടുതല്‍, 134 മില്ലീമീറ്റര്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.