കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ശനിയാഴ്ച നടത്തുന്ന 24 മണിക്കൂര്‍ നിരാഹാരസമരം തടയാനാകില്ളെന്ന് ഹൈകോടതി.
നിയമപരമായ രീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ ഏതുപൗരനും അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ളെന്നും വ്യക്തമാക്കിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇതുസംബന്ധിച്ച ഹരജി തീര്‍പ്പാക്കി. അതേസമയം, പ്രതിഷേധത്തിന്‍െറ പേരില്‍ നിയമലംഘനമുണ്ടായാല്‍ പരാതിയും നടപടിയുമാകാമെന്ന് കോടതി വ്യക്തമാക്കി. ചിറ്റിലപ്പിള്ളിയുടെ തെരുവുനായ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായ സത്ജീവ് കരുണ പരിവാര്‍ ട്രസ്റ്റ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ചിറ്റിലപ്പിള്ളി നടത്തുന്ന നിരാഹാരം നായകളെ കൊന്നൊടുക്കണമെന്ന തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതാണെന്നായിരുന്നു ഹരജിയിലെ ആരോപണം. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തി സംരക്ഷിക്കാനാണ് ചട്ടമുള്ളത്. അവയെ കൊല്ലുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. ഇതുസംബന്ധിച്ച് ഹൈകോടതിയുടെതന്നെ ഉത്തരവ് നിലവിലുണ്ട്. കോടതി ഉത്തരവും നിലവിലെ നിയമങ്ങളും ലംഘിച്ചാണ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
നിയമലംഘനം ഇല്ലാത്തിടത്തോളം കാലം പ്രതിഷേധിക്കാനുള്ള അവകാശം തടയാനാകില്ളെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടിലെ വേദിയിലാണ് ശനിയാഴ്ച ചിറ്റിലപ്പിള്ളി 24 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.