Posted On
date_range Updated On
date_range ഫോര്‍വേഡ് ബ്ളോക്കിനെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം -ദേവരാജന്‍
പാലക്കാട്: ദേശീയ ഇടതുസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കേരളത്തില്‍ എല്‍.ഡി.എഫിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുമായ ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്കിനെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ ഏകോപനം അത്യാവശ്യമാണ്. സുഭാഷ് ചന്ദ്രബോസിനെ അറിയാന്‍ പാഠപുസ്തകങ്ങളില്‍ നേതാജിയെക്കുറിച്ച് പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. വി. റാം മോഹന്‍, സംസ്ഥാനകമ്മിറ്റി അംഗം ബി. രാജേന്ദ്രന്‍ നായര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.