Posted On
date_range Updated On
date_range മറ്റ് പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാറില്ല -കാനം
കോട്ടയം: മറ്റ് പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിൽ സി.പി.ഐ ഇടപെടാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐയുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് അംഗീകരിക്കില്ല. കെ.എം. മാണിയെ ഇപ്പോൾ മുന്നണിയിലെടുത്താൽ ഇടതുപക്ഷത്തിന് എന്ത് ഗുണമാണുള്ളതെന്നും കാനം ചോദിച്ചു.
വ്യക്തിപരമായ വിരോധമല്ല മാണിയുമായുള്ളത്. നിലപാടുകളാണ് പ്രശ്നം. ആസിയാൻ കരാറിനെ ഉൾപ്പെടെ അനുകൂലിച്ച മാണി തെറ്റ് തിരുത്തിയാൽ മുന്നണി പ്രവേശം അപ്പോൾ ആലോചിക്കാമെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.