സർക്കാറിൻെറ മനസ്സറിഞ്ഞ് പ്രതിപക്ഷം സഹായിക്കുന്നു എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിൻെറ നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാറിൻെറ മനസ്സറിഞ്ഞാണ് പ്രതിപക്ഷം സഹായിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇന്നലെയും ഇന്നും സഭ നിര്‍ത്തിവെക്കുന്നതിന് അവർ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത കെ.പി.സി.സി വിശാല എക്സിക്യൂട്ടിവിലാണ് ഉമ്മൻചാണ്ടിയുടെ പരാമർശം.

നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ച എത്ര വൈകുന്നതുവരെയും നീണ്ടുപോകാം. ഈ ടെന്‍ഷനില്‍ നിന്നാണ് പ്രതിപക്ഷം സർക്കാരിനെ രക്ഷിച്ചത്. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിയാണ് ഇതെന്ന ധാരണ വേണ്ട. പരസ്പര സഹായത്തിൻെറ തെളിവാണിത്. പ്രതിപക്ഷത്തിൻെറ സഹായം ലഭിച്ചതിനാൽ രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് കൃത്യമായി എത്താനായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.