പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം:ബാർ കോഴക്കേസിൽ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.  പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. മന്ത്രി കെ.ബാബുവിനെതിരായ കേസ് അട്ടിമറിച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് വി.എസ് സുനിൽകുമാറാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്.

എന്നാൽ കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി  സ്പീക്കർ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. അംഗങ്ങൾക്ക് പറയാനുളളത് കേട്ട് തീരുമാനമെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ സ്പീക്കറോട് ആവശ്യപ്പെട്ടു.  അടിയന്തരപ്രമേയ നോട്ടിസിന് അനുമതി ഇല്ലെങ്കിൽ സഭ നടത്തുന്നത് എന്തിനെന്ന് വി.എസ് അച്യുതാനന്ദൻ ചോദിച്ചു.

ഇന്നലെ തന്‍റെ വിവേചനാധികാരം ഉപയോഗിച്ച് സോളർ വിഷയം  സഭയിൽ ഉന്നയിക്കാൻ അനുമതി നൽകിയതിൽ വിമർശം ഉണ്ടായെന്ന് സ്പീക്കർ പറഞ്ഞു.  ഗവർണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയം കെ.മുരളീധരൻ അവതരിപ്പിച്ചു

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.