മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യു.പി സ്‌കൂളിലെ അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപകന്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ആവിലോറ പറക്കുണ്ടത്തില്‍ മുഹമ്മദ് ബഷീര്‍ (52) ആണ് മരിച്ചത്. നെടിയനാട് മൂര്‍ഖന്‍കുണ്ട് യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം.

മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയതായിരുന്നു അദ്ദേഹം. വിദഗ്ധ പരിശോധനയില്‍ മകള്‍ക്ക് മഞ്ഞപ്പിത്തം ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബഷീറിനെയും പരിശോധന നടത്തി. പരിശോധനാ ഫലം വന്നപ്പോള്‍ ബഷീറിനും മഞ്ഞപ്പിത്തം ബാധിച്ചുവെന്ന് കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ രോഗം സാരമായി ബാധിച്ചു. പിന്നീട് രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ - സുലൈഖ, മക്കള്‍ - ഹിബ ഫാത്തിമ, അനു ഖദീജ, ഹാദി അബ്ദുറഹ്‌മാന്‍,  മരുമകന്‍ - ജസീല്‍ കാവിലുമ്മാരം. 

Tags:    
News Summary - school teacher died due to jaundice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.