‘തുറന്നുവെച്ച കണ്ണുകള്‍’ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: സമകാലീന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായി  മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയുടെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ‘തുറന്നുവെച്ച കണ്ണുകള്‍’ എന്ന തലക്കെട്ടില്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ 40 ഓളം ഫോട്ടോകളാണുള്ളത്. പൊലീസുകാരനെ കുനിച്ചു നിര്‍ത്തിയിടിക്കുന്ന വിദ്യാര്‍ഥികളും ലാത്തികൊണ്ട് വിദ്യാര്‍ഥികളുടെ തലക്കടിക്കുന്ന പൊലീസുകാരും  സമരങ്ങളുടെ വിവിധ കാഴ്ചകളെ തുറന്നു കാണിക്കുന്നു.

പ്രസവിച്ച ഉടനെ  ആശുപത്രി ജനലിലൂടെ പുറത്തേക്കെറിഞ്ഞ ചോരക്കുഞ്ഞിന്‍െറ മഹസര്‍ തയാറാക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രം മനസ്സിനെ നൊമ്പരപ്പെടുത്തും.  അശ്രദ്ധമൂലം നഗരത്തില്‍ നടക്കുന്ന അപകടങ്ങളുടെ വിവിധ കാഴ്ചകളും  മെലിഞ്ഞുണങ്ങിയ നിളയുടെ ദൈന്യത വെളിപ്പെടുത്തുന്ന ഫോട്ടോ, കോഴിയിറച്ചിയുടെ അവശിഷ്ടം പുഴുങ്ങിക്കഴിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍, ടി.പി. ചന്ദ്രശേഖരന്‍െറ ബൈക്ക് കണ്ട് വിതുമ്പിക്കരയുന്ന ടി.പി. രമയുടെ ചിത്രം എന്നിവയും ഏറെ ശ്രദ്ധ നേടുന്നവയാണ്.

ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ ഫോട്ടോപ്രദര്‍ശനം  ഉദ്ഘാടനം ചെയ്തു. കമാല്‍ വരദൂര്‍, അലി കോവൂര്‍, ചോയിക്കുട്ടി, അജീബ് കൊമാച്ചി, മധു, സുനില്‍ അശോകപുരം, സി.എസ്. അരുണ്‍ എന്നിവര്‍ സംബന്ധിച്ചു. പാലക്കാട് സ്വദേശിയായ പ്രകാശ് കരിമ്പ, കോഴിക്കോട് നന്മണ്ട പതിമൂന്നിലാണ് താമസം. ബാലുശ്ശേരി ഗവ. ആശുപത്രിയിലെ ഒപ്ട്രോമെട്രിസ്റ്റ് ലേഖയാണ് ഭാര്യ. ആഗ്നേയ്, അദൈ്വത് എന്നിവര്‍ മക്കളാണ്. പ്രദര്‍ശനം ഫെബ്രുവരി 14ന് അവസാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.