Posted On
date_range Updated On
date_range പടച്ചവനും കോടതിക്കും നന്ദിയെന്ന് ഷുക്കൂറിന്‍െറ മാതാവ്
തളിപ്പറമ്പ് (കണ്ണൂര്‍): ‘പടച്ചവനും കോടതിക്കും നന്ദി. എല്ലാറ്റിനും കൂടെനിന്ന പാര്‍ട്ടിക്കും നാട്ടുകാര്‍ക്കും നന്ദി’. അരിയില്‍ ഷുക്കൂര്‍ വധക്കേസ് തുടരന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് അറിഞ്ഞപ്പോള്‍ ഷുക്കൂറിന്‍െറ മാതാവ് പി. ആത്തിക്കയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. മകന്‍ മരിച്ചതുമുതല്‍ ഉറക്കമില്ലാത്ത രാത്രിയാണ്. ഇനി നീതി കിട്ടുമെന്ന പ്രതീക്ഷ ഏറെയുണ്ട്. സര്‍ക്കാര്‍ ഏറെ സഹായിച്ചെങ്കിലും ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സി.പി.എമ്മുകാര്‍ക്കുവേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. സി.ബി.ഐയുടെ നിഷ്പക്ഷ അന്വേഷണം ഉണ്ടായാല്‍ മകന്‍െറ നിരപരാധിത്വം തെളിയും-നിറമിഴികളോടെ ആത്തിക്ക പറഞ്ഞു. യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുബൈറും അരിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും വിധിയറിഞ്ഞ് ഷുക്കൂറിന്‍െറ വീട്ടിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.