Posted On
date_range Updated On
date_range ഉംറ കഴിഞ്ഞെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
അങ്കമാലി: ഉംറ നിര്‍വഹിച്ചതിന് ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ വളപട്ടണം എ.ടി ഹൗസില്‍ ഹാരിസിന്‍റെ ഭാര്യ സുനീറ (35) ആണ് മരിച്ചത്. രാവിലെ 7.30തോടെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം ഗര്‍ഭിണിയാണ്. സഫാന(13), സന(9) മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.