കട്ടപ്പന: അന്തിയുറങ്ങാന്‍ വീടില്ലാത്ത ഏഴു കുടുംബങ്ങള്‍ക്ക് ‘സ്വപ്നവീട്’ നല്‍കി ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിലെ നിര്‍ധനരായ അഞ്ചു വിദ്യാര്‍ഥികള്‍ക്കും പരിസരത്തെ മറ്റു രണ്ടു കുടുംബത്തിനുമാണ് സ്കൂളിലെ എന്‍.സി.സി യൂനിറ്റ് വീട് നിര്‍മിച്ചു നല്‍കിയത്.
സംസ്ഥാനത്തെ ഒരു എന്‍.സി.സി യൂനിറ്റിനും ഇതുവരെ കഴിയാത്ത സ്വപ്ന പദ്ധതിയാണ് ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏറ്റെടുത്തത്. ഓരോ വീടിനും ഒമ്പതു ലക്ഷം വീതം 63 ലക്ഷം രൂപയാണ് എന്‍.സി.സി കേഡറ്റുകളും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ചത്. ലെറ്റ് ഇന്‍ ലൈഫ് എന്ന സംഘടനയും സഹായിച്ചു. ഓല ഷെഡില്‍ കഴിഞ്ഞ നിര്‍ധന കുടുംബങ്ങള്‍ക്കാണ് കുട്ടികളുടെ കനിവ് വീടിന്‍െറ തണലൊരുക്കിയത്.
എന്‍.സി.സി യൂനിറ്റ് അംഗങ്ങള്‍ ഓരോ ഭവനവും സന്ദര്‍ശിച്ച ശേഷമാണ് വീട് പണിത് നല്‍കാന്‍തെരഞ്ഞെടുത്തത്. നിര്‍മാണപ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ എല്ലാ വീടുകള്‍ക്കും സ്പോണ്‍സര്‍മാരെയും കണ്ടത്തെി. സിമന്‍റ്, കമ്പി, ജനല്‍, കട്ടിള തുടങ്ങി സാധനങ്ങള്‍ സ്പോണ്‍സര്‍മാരില്‍നിന്ന് ശേഖരിച്ചു.ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.