കോഴിക്കോട്: നഗരത്തിലെ വീട്ടില്‍ വന്‍കവര്‍ച്ച. മലാപ്പറമ്പിലെ ഡോക്ടറുടെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും മോഷണം പോയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എന്‍.ജെ. തുളസീധരന്‍െറ മലാപ്പറമ്പ് ദേശോദ്ധാരിണി ക്രോസ് റോഡിലെ ‘മരതകം’ വീട്ടിലാണ് കവര്‍ച്ച നടന്നത്. 45 പവന്‍െറ സ്വര്‍ണാഭരണവും മൂന്നു ലക്ഷം രൂപയുടെ വജ്രാഭരണവും മൂന്നു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രി 11.30നും വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണ സമയത്ത് ഡോക്ടറും ഭാര്യയും മകനും മരുമകളും രണ്ടു ജോലിക്കാരും വീട്ടിലുണ്ടായിരുന്നു. വീടിന്‍െറ പിന്‍വശത്തുള്ള ജനലിനുള്ളിലൂടെ കൈയിട്ട് പിന്‍ഭാഗത്തെ വാതില്‍ തുറന്നാണ് മോഷ്ടക്കള്‍ അകത്തുകയറിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്‍െറ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്. എല്ലാ മുറികളിലെയും അലമാരകള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. ഇരുനില വീട്ടിലെ താഴത്തെ നിലയിലാണ് ഡോക്ടറും ഭാര്യയും കിടന്നിരുന്നത്. ഈ മുറിയിലെ അലമാരയിലുള്ള ആഭരണങ്ങളാണ് കവര്‍ന്നത്. മകളുടെ വിവാഹാവശ്യത്തിനായി സ്വരുകൂട്ടിവെച്ചിരുന്നവയാണ് ആഭരണങ്ങള്‍. രാവിലെ അഞ്ചുമണിക്ക് ഉണരുന്ന ഡോക്ടര്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാര്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. രാവിലെ ഉണര്‍ന്നശേഷമാണ് മോഷണവിവരം അറിയുന്നത്. വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. വീടിന്‍െറ ചുവരില്‍ ഹിന്ദിയില്‍ ചില വാക്കുകള്‍ എഴുതിയിട്ടുണ്ട്. ചുവരില്‍ നിറയെ അശ്ളീല ചിത്രങ്ങളും വരച്ചിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘം
മലാപ്പറമ്പിലെ ഡോക്ടറുടെ വീട്ടിലുണ്ടായ കവര്‍ച്ച കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍, ചേവായൂര്‍ സി.ഐ. പി.കെ. സന്തോഷ്, ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി സ്ഥാപിച്ചിട്ടുള്ള വീടുകളിലും അന്വേഷിക്കുന്നുണ്ട്. ഇവിടങ്ങളിലെ സി.സി.ടി.വിയില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നോര്‍ത് എ.സി. ജോസി ചെറിയാന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.