സോളാര്‍ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് ഗണേഷ്‌കുമാർ

കൊല്ലം: സോളാര്‍ കേസിന്‍റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ അത് രണ്ട് വര്‍ഷം മുമ്പ് ആകാമായിരുന്നു. അത്തരം പരിപാടികള്‍ക്ക് തങ്ങള്‍ പോയിട്ടില്ല. ഒരു മന്ത്രിസ്ഥാനം ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നെക്കൊണ്ട് രാജിവെപ്പിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു.

താന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും മുഖ്യമന്ത്രി അക്കാര്യം തുറന്നുപറഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിനാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ പറഞ്ഞത്. കുടുംബ പ്രശ്‌നത്തിന്‍റെ പേരില്‍ രാജിവെക്കേണ്ടി വന്ന എന്നോട് ഒരു നീതിയും ബാര്‍കോഴയില്‍ ഉള്‍പ്പെട്ട കെ. ബാബുവിനോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു.

താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും താനാണ് ആക്രമിക്കപ്പെട്ടതെന്നും ഗണേഷ് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് തന്നെ രാജിവെപ്പിച്ച തെറ്റിന് ഉമ്മന്‍ചാണ്ടിയെ ദൈവം ശിക്ഷിക്കും. അവസരത്തിനൊത്ത് ഏത് വാഗ്ദാനം നല്‍കാനും തയാറാകുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ഗണേഷ്‌കുമാര്‍ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.