അതിരപ്പിള്ളി പദ്ധതി: പിണറായിയെ തള്ളി കാനം

പാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ അഭിപ്രായത്തെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി സംബന്ധിച്ച് സി.പി.എമ്മിന്‍റെ നിലപാടല്ല സി.പി.ഐയുടേത്. ഇതേക്കുറിച്ച് എല്‍.ഡി.എഫ്. സംയുക്തമായി ചര്‍ച്ച ചെയ്തിട്ടില്ല. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള പിണറായി വിജയന്‍റെ അഭിപ്രായം സി.പി.എമ്മിന്‍റെത് മാത്രമാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐയുടേതെന്നും കാനം പറഞ്ഞു.

സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി തന്നെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന് നവകേരള മാര്‍ച്ചിന്‍റെ ഭാഗമായി ചാലക്കുടിയില്‍ പിണറായി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സി.പി.ഐയുടെ പോഷക സംഘടനയായ എ.ഐ.വൈ.എഫ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് തുറന്നു പറഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.