അമിത് ഷാ കേരളത്തിൽ

കൊച്ചി: കേരള, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. തുടർന്ന് ആലുവ ഗെസ്റ്റ് ഹൗസിലേക്ക് അദ്ദേഹം പോയി.

ഇന്ന് നടക്കുന്ന ബി.ജെ.പി നേതൃയോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. ആലുവ ഗെസ്റ്റ് ഹൗസില്‍ രാവിലെ എട്ടിന് കേരളത്തിലെ കോര്‍ കമ്മിറ്റിയും തുടര്‍ന്ന് തമിഴ്നാടിന്‍റെ കോര്‍ കമ്മിറ്റിയും ചേരും. മുമ്പ് ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയാണിവ.

സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ ‘വിമോചന യാത്ര’യോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. അഭ്യൂഹങ്ങള്‍ ഉയര്‍ന്ന കെ.എം. മാണിയുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നാണ് സൂചന.

സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ തയാറെടുപ്പുകളാണ് മുഖ്യ അജണ്ട. ഒപ്പം വെള്ളാപ്പള്ളി നടേശന്‍റെ ബി.ഡി.ജെ.എസുമായുള്ള സഖ്യ സാധ്യതയും ചര്‍ച്ചയാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.