തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയര്‍ന്നതിനാൽ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷ നേതാക്കൾ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് നേതാക്കൾ ഗവര്‍ണർ പി. സദാശിവത്തെ കണ്ടത്. സോളാര്‍, ബാര്‍ കോഴ അഴിമതികളും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.
സർക്കാരിനെതിരെ നിയമസഭയിൽ ജനാധിപത്യപരമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഗവര്‍ണറോട് അഭ്യർഥിച്ചിട്ടുണ്ട്. സർക്കാരിനെതിരായ അഴിമതി കേസുകളും ക്രമസമാധാന തകർച്ചയും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വി.എസ് കൂട്ടിച്ചേർത്തു.
ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതിനാൽ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാക്കളെ ഗവർണർ പി. സദാശിവം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.