കൊച്ചി: അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനത്തെുടര്‍ന്ന് സസ്പെന്‍ഷനിലായ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസിന്‍െറ സസ്പെഷന്‍ പിന്‍വലിച്ചു. അപകടത്തെക്കുറിച്ച് വിവിധ വകുപ്പ് മേധാവികള്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനല്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. താഴെ തലത്തിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് 48 മണിക്കൂറിനകം പിന്‍വലിക്കുന്നത് റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കറുകുറ്റി ഉള്‍പ്പെടെ ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ 96 ഇടങ്ങളില്‍ പാളങ്ങളില്‍ വിള്ളലും പൊട്ടലുമുണ്ടെന്നും ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിയില്ളെങ്കില്‍ അപകടം ഉണ്ടാകുമെന്നും കാണിച്ച് രാജു ഫ്രാന്‍സിസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലതവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ പകര്‍പ്പുകള്‍ അദ്ദേഹം നാലംഗ അന്വേഷണ കമീഷന് നല്‍കി. ഇവ പരിശോധിച്ചതിനെ തുടര്‍ന്നാണ് രാജു ഫ്രാന്‍സിസ് കുറ്റക്കാരനല്ളെന്ന് കണ്ടത്തെിയതും സസ്പെന്‍ഷന്‍ പിന്‍വലിച്ചതും.
അതേസമയം, രാജു ഫ്രാന്‍സിസിന്‍െറ റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും കാട്ടിയെന്നാണ് അന്വേഷണ കമീഷന്‍െറ പ്രാഥമിക വിലയിരുത്തല്‍ എന്നറിയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് കമീഷന്‍ ശിപാര്‍ശ ചെയ്തേക്കും. അപകടത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ റെയില്‍വേ ബോര്‍ഡ് അംഗം (എന്‍ജിനീയറിങ് വിഭാഗം) എ.കെ. മിത്തല്‍ മൂന്നോ നാലോ ദിവസത്തിനകം കൊച്ചിയിലത്തെും. ഇദ്ദേഹത്തിന്‍െറ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഈ മാസം 11ന് നല്‍കിയ റിപ്പോര്‍ട്ടടക്കം ഏറ്റവും ഒടുവില്‍ നല്‍കിയ മൂന്ന് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പാണ് കമീഷന് സമര്‍പ്പിച്ചത്. സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ (വടക്കന്‍ മേഖല), സീനിയര്‍ ഡിവിഷനല്‍ കോഓഡിനേഷന്‍ എന്‍ജിനീയര്‍, അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് ഇദ്ദേഹം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയത്.
പകര്‍പ്പ് സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ക്കും നല്‍കിയിരുന്നു. അപകടഭീഷണിയുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ട്രെയിനുകള്‍ക്ക് ഒന്നും സംഭവിക്കില്ളെന്നും വല്ലതുമുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നുമായിരുന്നത്രേ ഉന്നതരുടെ വാക്കാലുള്ള മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.