കൺസ്യൂമർഫെഡ് അഴിമതി: കോൺഗ്രസ് നേതാവിന്‍റെ ഹരജി വിജിലൻസ് കോടതി തളളി

തൃശൂർ: മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ പ്രതിയായ കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ പരാതിക്കാരൻ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് നൽകിയ ഹരജി തൃശൂർ വിജിലൻസ് കോടതി തളളി. ഡി.സി.സി ജനറൽ സെക്രട്ടറിയും സി.എൻ. ബാലകൃഷ്ണൻറെ പി.എയുമായിരുന്ന പി.എ. ശേഖരൻറെ ഹരജിയാണ് തളളിയത്.

കൺസ്യൂമർ ഫെഡിന്റെ തൃശൂർ പൂത്തോളിലെ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് സഹകരണ മന്ത്രിയായിരുന്ന സി.എൻ ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ഒന്നര ലക്ഷത്തോളം രൂപ കൊണ്ടു പോയെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിയുടെ പി.എയുടെ കത്ത് തെളിവായി ഹാജരാക്കുകയും ചെയ്തു. ഈ കത്ത് വ്യാജമാണെന്ന് കാണിച്ച് പി.എ. ശേഖരൻ കോടതിയിൽ ഉന്നയിച്ച വാദമാണ് ഇപ്പോൾ തള്ളിയത്. ജോർജ് വട്ടുകുളമാണ് ഹരജി നൽകിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.