തെരുവുനാ‍യ വി‍ഷയം: കേരളാ സർക്കാറിനെതിരെ മേനകാ ഗാന്ധി

ന്യൂഡൽഹി: തെരുവു നാ‍യ വിഷയത്തിൽ കേരളാ സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചു. 

കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നായ്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം നിയമലംഘനമാണ്. നായ്കളെ കൊല്ലുന്നത് പ്രശ്നം രൂക്ഷമാക്കുന്നത്. നായ്ക്കളെ വന്ധ്യം കരിക്കുകയാണ് ഫലപ്രദമായ മാർഗമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രഫണ്ട് ഹരിയാന ഫലപ്രദമായി ഉപയോഗിച്ചു. തെരുവു നാ‍യ്ക്കളുടെ വന്ധ്യംകരണത്തിന് അനുവദിച്ച ഫണ്ട് കേരളം ഉപയോഗിച്ചില്ല. ഈ ഫണ്ട് എവിടെ പോയെന്ന് അറിയില്ലെന്നും മേനകാ ഗാന്ധി പറഞ്ഞു.

തെരുവു നാ‍യുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. മാംസവുമായി പോകുമ്പോഴാണ് വൃദ്ധക്ക് കടിയേറ്റതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മേനകാ ഗാന്ധി മാധ്യമങ്ങളെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.