ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇനി മൊബൈല്‍ ലാബും

തിരുവനന്തപുരം: വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലത്തെുന്നത് തടയാന്‍ സംസ്ഥാനത്ത് ആദ്യമായി മൊബൈല്‍ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗമാണ് മൊബൈല്‍ ലാബ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സംവിധാനങ്ങളടങ്ങിയ മൂന്ന് ബസുകളാണ് ഇതിനായി സര്‍ക്കാര്‍ നിരത്തിലിറക്കുന്നത്. കീടനാശിനി ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലത്തെിക്കാനുള്ള സര്‍ക്കാറിന്‍െറ ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ ലാബ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ആദ്യപടിയായി ലാബ് പ്രവര്‍ത്തിക്കുക.

ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ മൊബൈല്‍ ലാബുകള്‍ പറന്നത്തെും. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെവെച്ച് തത്സമയ പരിശോധനക്ക് വിധേയമാക്കും. വിഷാംശം കണ്ടത്തെിയാല്‍ അവ തിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‍െറ ഭാഗമായാണ് മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം.

ചുവന്നനിറത്തിലുള്ള ബസിന്‍െറ രൂപരേഖ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അംഗീകരിച്ചു. ഓണക്കാലത്ത് ഉള്‍പ്പെടെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി മന്ത്രി വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വിഷമയമായ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും വ്യാപകമായി കേരളത്തിലത്തൊന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തരമായി ലാബ് നിരത്തിലിറക്കുന്നത്.

തുടക്കത്തില്‍ മൂന്ന് ജില്ലകളില്‍ നടപ്പാക്കുന്നത് പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ അസിസ്റ്റന്‍റ് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലാതല സ്ക്വാഡും മൊബൈല്‍ വിജിലന്‍സ് സ്ക്വാഡുമാണ് പരിശോധനക്കുള്ളത്. പരിമിതമായ സൗകര്യങ്ങളോടെയുള്ള ഇവരുടെ സേവനം വേണ്ടരീതിയില്‍ പ്രയോജനം ചെയ്യുന്നില്ല. പഴം, പച്ചക്കറികള്‍ ഓരോന്നിലും കീടനാശിനി അംശത്തിന്‍െറ അനുവദനീയമായ പരമാവധി അളവ് (പാര്‍ട്സ് പെര്‍ മില്യന്‍-പി.പി.എം) എത്രയെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍േറഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.