പാലക്കാട്: നിയമസഭ ഐകകണ്ഠ്യേന പാസാക്കുകയും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്ത കാര്‍ഷികനയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ ഇടത് സര്‍ക്കാറിനും ഒളിച്ചുകളിയെന്നാക്ഷേപം. അവകാശലാഭവും വരുമാന ഗാരന്‍റിയും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലും നിയമത്തില്‍ പറയുന്ന സമിതികള്‍ രൂപവത്കരിക്കുന്നതിലും അലംഭാവം തുടരുന്നതില്‍ പ്രതിഷേധിച്ച് പത്ത് കൃഷിക്കാര്‍ സര്‍ക്കാറിനെതിരെ നിയമ നടപടി ആരംഭിച്ചു.
സോഷ്യലിസ്റ്റ് ജനത നേതാവായിരുന്ന കെ. കൃഷ്ണന്‍കുട്ടിയെ അധ്യക്ഷനാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ കാര്‍ഷികനയ രൂപവത്കരണ കമീഷന്‍ യാഥാര്‍ഥ്യമാക്കിയത്. കമീഷന്‍ ചെയര്‍മാനായിരുന്ന കെ. കൃഷ്ണന്‍കുട്ടി പിന്നീട് ജനതാദള്‍ എസില്‍ ചേരുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ നിന്ന് ഇടത് സ്ഥാനാര്‍ഥിയായി ജയിക്കുകയും ചെയ്തു. എല്‍.ഡി.എഫ് അധികാരത്തിലത്തെിയിട്ടും നയത്തില്‍ പറയുന്ന സുപ്രധാന വ്യവസ്ഥകള്‍ നടപ്പാക്കിയില്ല.
ഇതിനെതിരെ ദേശീയ കര്‍ഷകസമാജം ജന. സെക്രട്ടറി മുതലാംതോട് മണി മുഖ്യഹരജിക്കാരനായ കേസില്‍ വിവിധ മേഖലകളിലെ പത്ത് കര്‍ഷകരാണ് കക്ഷി ചേര്‍ന്നത്. എന്നാല്‍, ജൂലൈ 26ന് സര്‍ക്കാറിന് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിചിത്രവാദങ്ങളാണ് നിരത്തിയത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലനിര്‍ണയ സമിതി, വെല്‍ഫെയര്‍ ബോര്‍ഡ് എന്നിവ രൂപവത്കരിച്ചെന്നോ, ഇല്ളെന്നോ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. എന്നാല്‍, കാര്‍ഷികമേഖലയുടെ പുരോഗതി ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ ബജറ്റിലുള്‍പ്പെടെ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് ഗവ. പ്ളീഡര്‍ ഹൈകോടതിയെ അറിയിച്ചത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത് മറുപടി സത്യവാങ്മൂലം നല്‍കാനാണ് ഹരജിക്കാരായ കൃഷിക്കാരുടെ തീരുമാനം.
കാര്‍ഷിക നയം നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുമുന്നണി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് ഹരജിക്കാരനായ മുതലാംതോട് മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.