അസ് ലം വധം: കസ്റ്റഡിയിലായ ബ്രാഞ്ച് സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ കസ്റ്റഡിയിലായ കാസര്‍കോട് ബംഗള സ്വദേശി അനിലിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അസ്ലം വധക്കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. സി.പി.എം ബംഗള ബ്രാഞ്ച് സെക്രട്ടറിയാണ് അനിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത് അനിലിന്‍െറ നേതൃത്വത്തിലാണെന്നാണ് വിവരം.  അനിലില്‍നിന്ന് പൊലീസിന് പ്രതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇതിന്‍െറ അടിസ്ഥാനത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികള്‍ക്ക് പുറത്തുനിന്ന് ലഭിക്കുന്ന സഹായം പൊലീസിനെ കുഴക്കുന്നുണ്ട്. കൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിലായത് സി.പി.എം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കില്ളെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിലായതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായിരിക്കുകയാണെന്നും ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.