Posted On
date_range Updated On
date_range പരിഹരിക്കാനാവാത്ത പ്രശ്നം കോണ്‍ഗ്രസില്‍ ഇല്ല –ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നും കോണ്‍ഗ്രസിലില്ളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനുമുള്ള അധികാരം എ.കെ. ആന്‍റണിക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആന്‍റണി കോണ്‍ഗ്രസിന്‍െറ സമുന്നതനായ നേതാവാണ്. പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കല്‍ ഹൈകമാന്‍ഡിന്‍െറ പരിഗണനയിലുള്ള വിഷയമാണ്. അതിനാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനില്ല. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ ഘടകകക്ഷികള്‍ക്കും അഭിപ്രായം പറയാം. അത് യു.ഡി.എഫിന്‍െറ ശൈലിയാണ്. കെ.എം. മാണിയെ യു.ഡി.എഫ് പറഞ്ഞുവിട്ടതല്ളെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.