പാലക്കാട്: ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്തെ അഞ്ച് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പാലിന്‍െറ ഗുണനിലവാര പരിശോധന നടത്തും. ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശോധനക്ക് സംവിധാനമൊരുക്കുന്നത്. വാളയാര്‍, മീനാക്ഷിപുരം, കുമളി, ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെ പാല്‍ പരിശോധന നടത്തുന്നത്. ഇതിനായി ചെക്പോസ്റ്റുകളോട് ചേര്‍ന്ന് മൊബൈല്‍ ലാബ് സജ്ജമാക്കും. പരിശോധനാ ഫലം തത്സമയം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും.
ഇതിനായി ക്ഷീരവികസന വകുപ്പ് പ്രത്യേകം സോഫ്റ്റ്വെയര്‍ തയാറാക്കി. മീനാക്ഷിപുരം, വാളയാര്‍ ചെക്പോസ്റ്റുകളില്‍ പാല്‍ പരിശോധനക്ക് ക്ഷീരവികസന വകുപ്പിന്‍െറ 60 ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി നിയമിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പാല്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തിക്കും. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരെയാണ് വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകളിലേക്ക് നിയമിക്കുന്നത്. ഇവര്‍ക്ക് ഈ മാസം 29, 30 തീയതികളില്‍ ആലത്തൂര്‍ ഡയറി ട്രെയ്നിങ് സെന്‍ററില്‍ പരിശീലനം നല്‍കും. ആര്യങ്കാവ്, പാറശ്ശാല, കുമളി ചെക്പോസ്റ്റുകളിലേക്ക് അഞ്ച് തെക്കന്‍ ജില്ലകളില്‍നിന്നുള്ള ജീവനക്കാരെയാണ് നിയമിക്കുന്നത്. ഓണത്തിന് എറ്റവുമധികം പാലും തൈരുമത്തെുന്നത് പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകളിലൂടെയാണ്. കഴിഞ്ഞ വര്‍ഷം ഇരു ചെക്പോസ്റ്റുകളിലുമായി പത്തു ദിവസമായി നടത്തിയ പരിശോധനയില്‍ 1822 സാമ്പിളുകളാണ് ശേഖരിച്ചത്. ഗുണനിലവാരമില്ളെന്ന് കണ്ടത്തെിയ പാല്‍ അതിര്‍ത്തിയില്‍നിന്ന് തിരിച്ചയച്ചിരുന്നു. പാലില്‍ മായം കണ്ടത്തെിയാല്‍ നിയമനടപടി എടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ഇതിനായി പരിശോധനാ റിപ്പോര്‍ട്ട് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ക്ക് കൈമാറണമെന്ന് സര്‍കുലറില്‍ നിര്‍ദേശമുണ്ട്. എറ്റവുമധികം പാല്‍ അതിര്‍ത്തി കടന്ന് എത്തുന്നത് ഉത്രാടം നാളിലായതിനാല്‍ അന്ന് വൈകീട്ടുവരെ പരിശോധനയുണ്ടാവും. ഓണത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പ് ജില്ലാ ആസ്ഥാനങ്ങളിലെ പാല്‍ ഗുണമേന്മാ പരിശോധന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെ പാല്‍ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.