ഫീസ്​ ഏകീകരണം:​ മെഡിക്കൽ, ഡൻറൽ പ്രവേശം അട്ടിമറിക്ക​ും –ചെന്നിത്തല

തിരുവനന്തപുരം: സാധാരണക്കാരായ വിദ്യാർഥികളുടെ​ മെഡിക്കൽ, ഡൻറൽ പ്രവേശം അട്ടിമറിക്കാൻ ഫീസ്​ ഏകീകരണം കാരണമാവുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. നാലു ലക്ഷം രൂപയാണ്​ ​ബി.ഡി.എസിന്​ വാർഷിക ഫീസ്​. 80 ലക്ഷം രൂപയില്ലാതെ ​എം.ബി.ബി.എസും 20 ലക്ഷം രൂപയില്ലാതെ ബി.ഡി.എസ​​​ും കിട്ടില്ലെന്ന സാഹചര്യം ​േകരളത്തിലുണ്ടായിരിക്കുകയാണ്​. കു​ട്ടികൾക്ക്​ മിതമായ ഫീസിൽ പഠിക്കാനുള്ള സാഹചര്യം സർക്കാർ അട്ടിമറിക്കുകയാ​െണന്നും ചെന്നിത്തല ആരോപിച്ചു.

സ്വാശ്രയ പ്രവേശത്തിൽ ചർച്ചയും സമവായവും ഉണ്ട​ാക്കേണ്ടത്​ സർക്കാറി​​െൻറ ചുമതലയാണെന്ന്​ ചെന്നിത്തല പറഞ്ഞു. ഫീസ്​ സർക്കാർ നിശ്ചയിച്ച ശേഷം ചർച്ചക്കില്ലെന്ന നിലപാടാണ്​ മാനേജ്​മ​െൻറുകൾ സ്വീകരിച്ചിരിക്കുന്നത്​. മെഡിക്കൽ ഡൻറൽ കോഴ്​സുകളിൽ നേരത്തെയുണ്ടായിരുന്ന ഫീസിൽ കുട്ടികൾക്ക്​ പഠിക്കാൻ സാഹചര്യമൊരുക്കണം. സർക്കാർ സീറ്റിൽ 25000 രൂപയും മാനേജ്​മ​െൻറ്​ സീറ്റിൽ 1,85,000 രൂപയുമാണ്​ കഴിഞ്ഞ സർക്കാർ ഫീസ്​ നി​ശ്ചയിച്ചിരുന്നത്​. മാനേജ്​​മ​െൻറ്​ സീറ്റിൽ ഫീസ്​ നാലു ലക്ഷമാക്കണമെന്ന്​ മാനേജ്​​െമൻറുകൾ ആവശ്യപ്പെട്ടിരുന്നതാണ്​. ഫീസ്​ വർധിപ്പിച്ചാൽ കരാറിൽ ഒപ്പിടാമെന്ന്​ വിട്ടുനിന്ന മാനേജുമ​െൻറുകളും പറഞ്ഞിരുന്നു. എന്നാൽ ഫീസ്​ വർധിപ്പിച്ച്​ മെഡിക്കൽ പ്രവേശം അസാധ്യമാ​ക്കില്ലെന്ന നിലപാടാണ്​ യുഡിഎഫ്​ സർക്കാർ സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.