ട്രാക്ക് നവീകരണം: എറണാകുളം വഴിയുള്ള തീവണ്ടികള്‍ വൈകും

കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനിലെ ട്രാക്ക്, സിഗ്നല്‍ നവീകരണവും അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  22, 24, 29  തീയതികളില്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന തീവണ്ടികളുടെ സമയം വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീവണ്ടികള്‍  10  മുതല്‍ 30  മിനിട്ട് വരെ വൈകാന്‍ സാധ്യതയുണ്ട്.

അങ്കമാലിയില്‍ നിന്ന് 09.25 നും  13.55 നും  എറണാകുളത്തുനിന്ന് 12.15 നും  15.10 നും  പുറപ്പെടുന്ന നാലു സിറ്റി മെമു ഷെഡ്യൂളുകള്‍ എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ഈ ദിവസങ്ങളില്‍  ഭാഗികമായി റദ്ദുചെയ്യുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.