തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന ‘കടുവസ്രാവി’നെയും വംശനാശഭീഷണി പട്ടികയില്‍ ഉള്‍പ്പെട്ട ‘മാണസ്രാവി’നെയും ‘പന്നിസ്രാവി’നെയും തിരുവനന്തപുരത്തെ അഴക്കടലില്‍നിന്ന് കണ്ടത്തെി. കഴിഞ്ഞദിവസങ്ങളില്‍ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികള്‍ക്കാണ് തിരുവനന്തപുരത്തുനിന്ന് ഏകദേശം 300 കിലോമീറ്റര്‍ ദൂരെ ആഴക്കടലില്‍നിന്ന് ഇവയെ ലഭിച്ചത്.
200 മീറ്റര്‍ ആഴമുള്ള കടലില്‍ നിന്നാണ് മാണസ്രാവിനെയും പന്നിസ്രാവിനെയും ലഭിച്ചതെങ്കില്‍ കടുവസ്രാവിനെ പിടിച്ചത് 100 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നിന്നുമാണ്.കടലിന് അടിത്തട്ടിലെ മണല്‍തിട്ടകളും കുഴികളുമുള്ള പ്രദേശമാണ് മാണസ്രാവിന്‍െറയും പന്നിസ്രാവിന്‍െറയും താവളങ്ങള്‍. ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍
(ഐ.യു.സി.എന്‍) ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ് ഈ ജീവികള്‍. ഒരാഴ്ച്ചക്കുള്ളിലാണ് ഇവയെ മീന്‍പിടിത്തക്കാര്‍ക്ക് ലഭിച്ചത്. സമുദ്ര ജൈവവൈവിധ്യ വിവര ശേഖരണം നടത്തുന്ന ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിന്‍െറ പ്രവര്‍ത്തകര്‍ എത്തിയാണ് ഇവയെ തിരിച്ചറിഞ്ഞത്. ഒറ്റക്ക് യാത്രചെയ്യുന്ന കടുവ സ്രാവുകള്‍ മനുഷ്യരെ ആക്രമിക്കുന്നതില്‍ രണ്ടാംസ്ഥാനത്താണ്. കടുവയുടെ ശരീരത്തിലുള്ള വരകളെ അനുസ്മരിപ്പിക്കുന്ന വരകളും കുത്തുകളുമാണ് ഇവക്കുള്ളത്.
വലിയ കറുത്ത കണ്ണുകളും നീണ്ട കൂര്‍ത്ത മുഖവും കൊളുത്തുകള്‍ പോലുള്ള പല്ലുകളുമാണ് പന്നിസ്രാവുകള്‍ക്കുള്ളത്. ഉപരിഭാഗം കടുത്ത നീല നിറവും അടിഭാഗം വെളുപ്പുമാണ്. മറ്റ് സ്രാവുകളില്‍നിന്ന് വ്യത്യസ്തമായി ഡോള്‍ഫിനുകളുടെ വാലിന്‍െറ ആകൃതിയോടാണ് ഇവക്ക് സാമ്യം. ഉടലോളം നീളമുള്ള വാല്‍ചിറകുകളാണ് മാണസ്രാവുകളുടെ പ്രത്യേകത.വീതിയുള്ള തലയും താരതമ്യേന വലിയ കണ്ണുകളുമുള്ള ഇവയുടെ പ്രധാന വാസസ്ഥലം കടലിന് അടിയിലുള്ള ഗര്‍ത്തങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.