വനിതാ കമ്പാര്‍ട്മെന്‍റ് മധ്യത്തിലാക്കുക ബുദ്ധിമുട്ടെന്ന് റെയില്‍വേ

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്മെന്‍റ് മധ്യത്തിലേക്ക് മാറ്റുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് റെയില്‍വേ ഹൈകോടതിയില്‍. ഇങ്ങനെ മാറ്റുമ്പോള്‍ ഇരുവശത്തുമുള്ള ജനറല്‍ കോച്ചുകളില്‍നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരും പാന്‍ട്രി ജീവനക്കാരും നിരന്തരം ഇതിലൂടെ സഞ്ചരിക്കുന്നത് സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്നതുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

ഇതോടെ ഈ ആവശ്യമുന്നയിച്ച് രാജേഷ് എ. നായര്‍ എന്നയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമം അടിയന്തരമായി ഉണ്ടാകണമെന്ന നിര്‍ദേശത്തോടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന മല്ലികാര്‍ജുന ഗൗഡ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.