സി.പി.എമ്മില്‍നിന്ന് 38 അംഗങ്ങള്‍ സി.പി.ഐയിലേക്ക്

ആറാട്ടുപുഴ (ആലപ്പുഴ): പാര്‍ട്ടി നേതൃത്വത്തിന്‍െറ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്ക് ഒഴുക്ക് തുടരുന്നു. ആറാട്ടുപുഴ തെക്ക് ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 38 അംഗങ്ങള്‍ സി.പി.ഐയില്‍  ചേരാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിക്കകത്ത് നിന്നുകൊണ്ട് നാളുകളായി പ്രതിപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന അഞ്ചുപേര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാമെന്ന ഉറപ്പ് ലംഘിച്ച് അവരെ പാര്‍ട്ടി നേതൃത്വം നേതാക്കളായി വാഴിച്ചെന്ന് പാര്‍ട്ടി വിട്ടവര്‍ ആരോപിക്കുന്നു.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരാണിതെന്നും ഇവരെ സംരക്ഷിച്ച പാര്‍ട്ടി നേതൃത്വത്തിന്‍െറ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സി.പി.എം വിടുന്നതെന്നും 38 പേര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏത് പാര്‍ട്ടിയിലേക്കാണ് മാറുന്നതെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ല. സി.പി.ഐയിലേക്കാണെന്നാണ് സൂചന. പാര്‍ട്ടി വിട്ടവരില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.