Posted On
date_range Updated On
date_range മദ്യനയത്തിൽ ടൂറിസം മന്ത്രിയെ അനുകൂലിച്ച് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യനയത്തില്‍ ടൂറിസം മന്ത്രി എ.സി മൊയ്തീെൻറ പ്രസ്താവനയെ അനുകൂലിച്ച് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. മദ്യ നയത്തിൽ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാറിന് ഇക്കാര്യത്തിൽ പ്രായോഗിക നിലപാടാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയായി ചര്‍ച്ച നടത്തുമെന്നും നിലവിലെ മദ്യനയം എങ്ങനെയാണ് ടൂറിസം മേഖലയെ ബാധിച്ചതെന്ന് പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മദ്യനയത്തില്‍ മാറ്റം ആവശ്യമാണെന്ന വാദവുമായി ടൂറിസം മന്ത്രി എ.സി മൊയ്തീൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.